റാന്നി: അങ്ങാടി പഞ്ചായത്ത് അഞ്ചാം വാർഡ് ഈട്ടിച്ചുവട്ടിൽ ഉപതെരഞ്ഞെടുപ്പിന് എൽ.ഡി.എഫ് സ്ഥാനാർഥി . എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന കുഞ്ഞുമറിയാമ്മയാണ് (കുഞ്ഞുമറിയാമ്മ ടീച്ചർ, ചിറയ്ക്കൽ) അസി. റിട്ടേണിങ് ഓഫിസർ സുധാകുമാരിക്ക് യത്. വാർഡ് മെംബർ ആയിരുന്ന കൊച്ചുമോൾ പൂവത്തൂർ അമേരിക്കയിൽ പോയ സാഹചര്യത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. പ്രസാദ്, ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി ജേക്കബ് സ്റ്റീഫൻ, നിസാംകുട്ടി, എം.ആർ. വത്സകുമാർ, പി.ടി. അലക്സാണ്ടർ, ജോർജ് മാത്യു, ഷിബു പുരക്കൽ, ബിന്ദു റെജി, വിജോയി പുള്ളോലി എന്നിവർ നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.