കണ്ണമല-അട്ടക്കുഴിക്കൽപടി ഹാബേൽ റോഡ് പുനരുദ്ധരിക്കണം

കല്ലൂപ്പാറ: പഞ്ചായത്ത് നാലാം വാർഡിലെ കണ്ണമല-അറ്റക്കുഴിക്കൽപടി-ഹാബേൽ റോഡ് ഉടൻ പുനരുദ്ധരിക്കണമെന്ന് ഹാബേൽ ഫൗണ്ടേഷ‍ൻെറ ആഭിമുഖ്യത്തിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. പായിപ്പാട്, മാന്താനം, കുന്നന്താനം, ചെങ്ങരൂർ, മടുക്കോലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തുരുത്തിക്കാട് ബി.എ.എം കോളജ്, ഗവ. യൂ.പി. സ്കൂൾ, ഹോമിയോ ആശുപത്രി, സി.എസ്.ഐ, മാർത്തോമ, പെന്തക്കോസ്ത്​ പള്ളികൾ തുടങ്ങിയ ഇടങ്ങളിൽ ഇതുവഴി വേഗത്തിൽ എത്തിച്ചേരും. ഈ പ്രദേശങ്ങളിൽനിന്ന് മല്ലപ്പള്ളി ടൗണിൽ പ്രവേശിക്കാതെ കോമളം, വെണ്ണിക്കുളം വഴി കോഴഞ്ചേരി, ജില്ല ആസ്ഥാനമായ പത്തനംതിട്ട എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയുമാണ്. റോഡിന്റെ പ്രവേശന ഭാഗമായ കണ്ണമലപ്പടി ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ബാക്കി ഭാഗം ടാർ ഇളകിയും വശങ്ങളിലെ കട്ടിങ്​ മൂടാതെയും കാടുപിടിച്ചും കിടക്കുകയാണ്. യോഗം റവ. ഷിബു പോൾ ഉദ്ഘാടനം ചെയ്തു. ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. റോയ് വർഗീസ്, പി.ജി. ദിലീപ്കുമാർ, ജേക്കബ് മരിര, വി.ജെ. തങ്കച്ചൻ, എൻ.ബി. ജോൺ, ജോഷി കണ്ടത്തിപ്പുര, എം.ടി. കുട്ടപ്പൻ, ജോസ് പള്ളത്തുചിറ, അജിത കുട്ടപ്പൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.