പെൻഷനേഴ്സ് യൂനിയൻ ജില്ല സമ്മേളനം മല്ലപ്പള്ളിയിൽ

മല്ലപ്പള്ളി: സംസ്ഥാന സർവിസ് പെൻഷനേഴ്‌സ് യൂനിയൻ 30ാം ജില്ല വാർഷിക സമ്മേളനം ശനിയാഴ്ച മല്ലപ്പള്ളിയിൽ നടക്കും. ബഥനി ഓർത്തോഡോക്സ് പള്ളി ഹാളിൽ രാവിലെ പത്തിന് മാത്യു ടി. തോമസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. യൂനിയൻ ജില്ല പ്രസിഡന്‍റ്​ പി.ആർ. മാധവൻ നായർ അധ്യക്ഷത വഹിക്കും. 11.30ന് പ്രതിനിധി സമ്മേളനം തുടങ്ങും. ചർച്ചക്കുശേഷം 3.30ന് തെരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന കമ്മിറ്റി അംഗം ടി. ഇന്ദിര ദേവിയാണ് വരണാധികാരി. പെൻഷൻകാർക്ക് കുടിശ്ശികയുള്ള രണ്ട് ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ. മോഹൻ കുമാർ, കമ്മിറ്റി അംഗം കെ.ജി. ശ്രീധരൻപിള്ള, ജില്ല പ്രസിഡന്‍റ്​ പി.ആർ. മാധവൻ നായർ, സെക്രട്ടറി പി. രാമചന്ദ്രൻപിള്ള, ജോർജ് തോമസ്, കെ.ഐ. മത്തായി, പി.പി. ഉണ്ണികൃഷ്ണൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.