മരുന്നുകളുടെ വിലവര്‍ധന സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം -കാപ്‌സ്

തിരുവല്ല: ജീവന്‍ രക്ഷാമരുന്നുകളുടെ വില വർധിപ്പിക്കാനുള്ള നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി തീരുമാനം കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് പിന്‍വലിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കുട്ടനാട് ആരോഗ്യപരിപാലന സംഘം (കാപ്‌സ്) നേതൃയോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. പ്രസിഡന്‍റ്​ ജോസ് കോയിപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിജു ചെറുകാട്, ഫിലിപ് എബ്രഹാം, റോയി ചെറിയാന്‍, ദീപ പ്രദീപ്, മാത്യു മത്തായി, സുജ ട്രീസ ബേബി എന്നിവര്‍ സംസാരിച്ചു. അനുമോദനവും സ്‌കോളര്‍ഷിപ് വിതരണവും കുളനട: ഞെട്ടൂര്‍ 771ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. കരയോഗം പ്രസിഡന്‍റ്​ ടി.ആര്‍. സനല്‍ കുമാറി‍ൻെറ അധ്യക്ഷതയില്‍ കൂടിയ യോഗം എന്‍.എസ്.എസ് പ്രതിനിധി സഭാംഗം ഉളനാട് ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. കുളനട പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.ആര്‍. മോഹന്‍ദാസ് കാഷ് അവാര്‍ഡ് വിതരണംചെയ്തു. കരയോഗം വനിത സമാജം പ്രസിഡന്റ് ശാന്തമ്മ രാജേന്ദ്രന്‍, സെക്രട്ടറി, ചന്ദ്രിക എം. നായര്‍ എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി പി.ആര്‍. ഗോപാലകൃഷ്ണക്കുറുപ്പ് സ്വാഗതവും ട്രഷറർ കെ.കെ. ഗോപിനാഥന്‍ നായര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.