തിരുവല്ല: കെ-റെയിൽ പദ്ധതിക്കെതിരെ തിരുവല്ല താലൂക്ക് ഓഫിസിന് മുന്നിൽ സർവേക്കല്ല് സ്ഥാപിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതീകാത്മക സർവേക്കല്ലുമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ചാണ് പൊലീസ് തടഞ്ഞത്. താലൂക്ക് ആശുപത്രി ജങ്ഷനിൽനിന്ന് താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഓഫിസിന് 100 മീറ്റർ അകലെ വെച്ച് ഡിവൈ.എസ്.പി ടി. രാജപ്പന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. പ്രകോപിതരായ ചില പ്രവർത്തകർ കല്ലുമായി ബാരിക്കേഡിന് മുകളിൽ കയറി. ഇവരെ നേതാക്കൾ ഇടപെട്ട് താഴെയിറക്കി. തുടർന്ന് നടന്ന ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിനി തങ്കപ്പൻ, ജില്ല വൈസ് പ്രസിഡന്‍റ് വിശാഖ് വെൺപാല, ജില്ല ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, ടോമിൻ ഇട്ടി, അലക്സ് പൂത്തപ്പള്ളി, ജിനു തൂമ്പുംകുഴി, രാജേഷ് മലയിൽ, ജേക്കബ് വർഗീസ്, ബ്ലസൻ പത്തിൽ, ജിനു ബ്രില്ലാന്‍റ്, നിതിൻ വർഗീസ്, സാന്‍റോ തട്ടാറ, ജെറി കുളക്കാടൻ, അജ്മൽ മുത്തൂർ, ജിബിൻ കാലായിൽ, ബ്ലസൻ പി. കുര്യൻ, ജോൺസൺ വെൺപാല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.