പത്തനംതിട്ട: രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ അവഗണിക്കുന്നതായി ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. 60 വയസ്സ് പൂര്‍ത്തിയായ മടങ്ങിവന്ന പ്രവാസികള്‍ക്ക് നിരുപാധിക പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പുനരധിവാസം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് മാത്യു പാറക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, മോനി ജോസഫ്, ഷിബു റാന്നി, മുഹമ്മദ് ഷാനി, അബ്ദുൽകലാം ആസാദ്, റെനീസ് മുഹമ്മദ്, മാത്യു ചാണ്ടി, ബാബു മാമ്പറ്റ, ഷാനവാസ് പെരിങ്ങമ്മല, ജോസ് കൊടുന്തറ, ബിജു മണ്ണില്‍, സാമുവല്‍ മൈലപ്ര, ടി.വി. മാത്യു എന്നിവര്‍ സംസാരിച്ചു. വാക്-ഇന്‍ ഇന്റര്‍വ്യൂ മല്ലപ്പള്ളി: താലൂക്ക് ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഈ മാസം 11ന് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം ഉച്ചക്ക് 1.30നുമുമ്പ് താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്സ്. താലൂക്ക് ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്കും 11ന് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ ഉച്ചക്ക് 1.30നുമുമ്പ് ആശുപത്രിയില്‍ ഹാജരാകണം. ഔഷധ-ഫലവൃക്ഷ സസ്യ വിതരണം റാന്നി: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, ജില്ല പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി നദീതീരങ്ങളിലെ വീട്ടുവളപ്പുകളില്‍ ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി റാന്നി ഗ്രാമപഞ്ചായത്തില്‍ ഔഷധ ഫലവൃക്ഷ സസ്യങ്ങള്‍ വിതരണംചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭാ ചാര്‍ലി തൈകളടങ്ങിയ കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയന്‍, വികസനകാര്യ സമിതി ചെയര്‍മാന്‍ സച്ചിന്‍ വയല, വാര്‍ഡ് മെംബർ കെ.ആര്‍. പ്രകാശ്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ല കോഓഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ എസ്. അനഘ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.