അടൂർ: അടൂരും പരിസര പ്രദേശങ്ങളിലും പുല്ലിനും മാലിന്യങ്ങൾക്കും സ്വകാര്യ വ്യക്തികൾ തീയിടുന്നത് നിയന്ത്രണാതീതമാകുന്നു. ഈ സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് അഗ്നിരക്ഷാസേന ദിവസവും അറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇതിനൊപ്പം തീയണക്കാൻ നെട്ടോട്ടമോടുകയാണ് സേന. നഗരസഭ 17ാം വാർഡിൽ കോട്ടമുകളിൽ പൊതുമരാമത്ത് ഓഫിസ് പരിസരത്ത് അടിക്കാടുകൾക്കും പുല്ലിനും തീപിടിച്ചു. സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ തീയണച്ചു. അടൂർ നഗരസഭയിൽ ആറാം വാർഡിൽ ഗീതം ഓഡിറ്റോറിയം വക പുരയിടത്തിലെ അടിക്കാടുകൾ കത്തി. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ കെ.സി. റെജികുമാറിന്‍റെ നേതൃത്വത്തിൽ തീയണച്ചു. --- PTL ADR Fire അടൂരിൽ അഗ്നിരക്ഷാസേന നേതൃത്വത്തിൽ തീ കെടുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.