അപകട ഭീഷണിയായി കുഴൽക്കിണർ പൈപ്പ്

കോന്നി: തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ കാട്ടുമുറി റോഡിൽ ഉപയോഗശൂന്യമായ കുഴൽക്കിണറിന്‍റെ ഭാഗമായ ഇരുമ്പുപൈപ്പ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച പൈപ്പിന്‍റെ മറ്റ്​ ഭാഗങ്ങൾ നശിച്ചുപോയതിനെത്തുടർന്ന് നീക്കം ചെയ്തിട്ടും റോഡിലേക്ക് ഉയർന്നുനിൽക്കുന്ന ഭാഗം നീക്കാൻ അധികൃതർ തയാറായിട്ടില്ല. ആഴ്ചകൾക്ക് മുമ്പാണ് ഈ റോഡ് റീ ടാറിങ് നടത്തിയത്. പൈപ്പ് നിൽക്കുന്നത് റോഡിലെ വളവിലായതിനാൽ ഇരുചക്ര വാഹന യാത്രക്കാർ അടക്കം ഇതിൽ തട്ടിവീണ് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.