റാന്നി പൊലീസ് സ്റ്റേഷനില്‍ എസ്.ഐ ജനമൈത്രി ബീറ്റ് ഓഫിസറെ മര്‍ദിച്ചെന്ന് പരാതി

റാന്നി: റാന്നി പൊലീസ് സ്റ്റേഷനില്‍ എസ്.ഐ ജനമൈത്രി ബീറ്റ് ഓഫിസറെ മര്‍ദിച്ചതായി ആരോപണം. ശനിയാഴ്ച രാത്രി 10.15ഓടെ പൊലീസുകാരുടെ വിശ്രമ മുറിയില്‍വെച്ചാണ് സംഭവം. ജനമൈത്രി ബീറ്റ് ഓഫിസര്‍ സി.പി.ഒ വി. സുബിന്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഗ്രേഡ് എസ്.ഐ അനില്‍കുമാറാണ് സുബിനെ മര്‍ദിച്ചതായി പറയുന്നത്. മർദനമേറ്റ് കരഞ്ഞുകൊണ്ട് പൊലീസുകാരന്‍ പുറത്തേക്കോടിയതോടെയാണ് എല്ലാവരും വിവരം അറിയുന്നത്. സംഭവസമയം രണ്ടു പൊലീസുകാര്‍ ഓഫിസിലും മറ്റു രണ്ടുപേര്‍ പുറത്തും പോയിരിക്കുകയായിരുന്നു. വിശ്രമ മുറിയില്‍ ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്ന സുബിനെ പുറത്തുനിന്ന് കടന്നുവന്ന എസ്.ഐ കവിളില്‍ അടിക്കുകയും തള്ളിയെന്നും ആരോപണമുണ്ട്. എന്നാല്‍, ഇങ്ങനെ ഒരു സംഭവം ഉണ്ടായില്ലെന്നും മർദിച്ചിട്ടില്ലെന്നും തന്നെ കണ്ടതോടെ സുബിന്‍ പുറത്തേക്കോടുകയായിരുന്നെന്നും എസ്.ഐ പറയുന്നു. സുബിൻ അവധിയിലായിരുന്നെങ്കിലും വിശ്രമ മുറിയിൽ കിടന്നുറങ്ങിയതാണ്​ പ്രശ്നങ്ങൾക്ക്​ കാരണമെന്നും പറയുന്നുണ്ട്​. സംഭവം അന്വേഷിക്കാൻ എസ്​.പി ഡിവൈ.എസ്​.പിയെ ചുമതലപ്പെടുത്തി​. Ptl rni _1 police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.