മല്ലപ്പള്ളി: മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ സമഗ്ര ശുദ്ധജല വിതരണ പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിച്ചുതുടങ്ങി. കോഴിമണ്ണിൽ കടവിൽനിന്ന് പുളിക്കാമലയിലെ ശുദ്ധീരണ ശാലയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് തുടങ്ങിയത്. 200 മുതൽ 400 എം.എം വരെ വ്യാസമുള്ള പൈപ്പുകളാണ് സ്ഥാപിക്കുന്നത്. പുളിക്കാമല മുതലാണ് പൈപ്പിടുന്നത്. മാസങ്ങൾക്ക് മുമ്പ് പൈപ്പുകൾ എത്തിച്ചിരുന്നു. എന്നാൽ, മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ വിവിധ റോഡുകളിൽ പൈപ്പുകൾ സ്ഥാപിച്ച ശേഷം റോഡ് പൂർവസ്ഥിതിയിലാക്കാൻ 3.46 കോടി രൂപ പൊതുമരാമത്തിന് നൽകണമെന്ന ആവശ്യം കാരണമാണ് പ്രവൃത്തി വൈകിയത്. മണിമലയാറ്റിലെ കോഴിമണ്ണിൽ കടവ്, പുളിക്കാമല എന്നിവിടങ്ങളിൽ ട്രാൻസ്ഫോർമറുകളും മോട്ടറുകളും സ്ഥാപിക്കുന്നതിനുള്ള നടപടികളും ആയിട്ടുണ്ട്. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 6.28 കോടി ചെലവഴിച്ച് ആനിക്കാട് പഞ്ചായത്തിൽ മണിമലയാറ്റിലെ കോഴിമണ്ണിൽ കടവിൽ കിണറും പുളിക്കാമലയിൽ 100 ലക്ഷം ലിറ്റർ ജലം ദിനംപ്രതി ശുദ്ധീകരിക്കാവുന്ന സംഭരണിയും പൂർത്തിയായി. രണ്ടാംഘട്ടമായി പുളിക്കാമല, കാവുങ്കഴമലക്കാട്ടാമല , വായ്പൂര് തൃച്ചേർ പുറം, നാരകത്താനി, പൊന്നിരിക്കുംപാറ എന്നിവിടങ്ങളിലെ സംഭരണികളുടെ നവീകരണവും നടന്നു. 2017ൽ 24കോടി സംസ്ഥാന പദ്ധതിയിൽ അനുവദിച്ചാണ് നിർമാണം നടത്തിയത്. ജല വിതരണ ശൃംഖലക്കുള്ള പൈപ്പുകൾ സ്ഥാപിച്ചാലെ പദ്ധതി യാഥാർഥ്യമാകുകയുള്ളൂ. മൂന്നു പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിയുടെ നിർമാണം വൈകുന്നതിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.