വിദ്യാർഥികളുടെ വീടുകുൾ എം.പി സന്ദർശിച്ചു

കോഴഞ്ചേരി: യുക്രെയ്നിലെ യുദ്ധമേഖലയിൽ കുടുങ്ങിയ കോയിപ്രം പഞ്ചായത്തിലെ വിദ്യാർഥികളുടെ വീടുകുൾ ആന്‍റോ ആന്‍റണി എം.പി സന്ദർശിച്ചു. കുമ്പനാട് നെല്ലിമല സ്വദേശി ഹെഫ്സിബയുടെ വീട്ടിലാണ് ആദ്യം അദ്ദേഹം എത്തിയത്. കുട്ടികളുടെ മാതാപിതാക്കൾ അവരുടെ ആശങ്ക എം.പിയെ അറിയിച്ചു. തുടർന്ന് യുക്രെയ്നിലുള്ള പഞ്ചായത്തിലെ വിദ്യാർഥികളുമായി ആന്‍റോ ആന്‍റണി ഫോണിൽ സംസാരിച്ചു. അടുത്ത ദിവസം തന്നെ ഇവരെ ഇന്ത്യയിൽ എത്തിക്കുവാനുള്ള ക്രമീകരണം നടത്തുമെന്ന്​ എം.പി അറിയിച്ചു. മണ്ഡലം പ്രസിഡന്‍റ്​ സുബിൻ നീറുംപ്ലാക്കൽ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്ക് ഒപ്പമാണ് വിദ്യാർഥികളുടെ വീടുകൾ എം.പി സന്ദര്‍ശിച്ചത്. പുതിയകാവ് ദേവീക്ഷേത്രത്തിൽ രേവതി ഉത്സവം കോഴഞ്ചേരി: അയിരൂർ പുതിയകാവ് ദേവീ ക്ഷേത്രത്തിലെ രേവതി ഉത്സവം ശനിയാഴ്ച നടക്കും. ഉത്സവ ഭാഗമായി വിവിധ കരകളിൽ നിന്ന്​ എത്തുന്ന കെട്ടുകാഴ്ചകൾക്ക് വൈകീട്ട് 5.30ന് സ്വീകരണം നൽകും. തുടർന്ന് കാഴ്ച ശ്രീബലി,സേവ,ദീപാരാധന. രാത്രി എട്ടിന് ഗോകുല കലാസന്ധ്യ,11 ന് ചെറുകോൽ ശ്രീ ദുർഗ പടയണി സംഘത്തിന്‍റെ നേതൃത്വത്തിൽ പടയണി. ക്ഷേത്രത്തിലെ 101 കലംപൂജ 20ന് നടക്കും. പുരപ്പുറ സൗരോര്‍ജ പദ്ധതി രജിസ്ട്രേഷന്‍ ക്യാമ്പ് ഇന്ന്​ കോഴഞ്ചേരി: സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടപ്പിലാക്കുന്ന പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി ഇലക്ട്രിക്കല്‍ സെക്​ഷന്‍, ആറന്മുള ഇലക്ട്രിക്കല്‍ സെക്​ഷന്‍, അയിരൂര്‍ ഇലക്ട്രിക്കല്‍ സെക്​ഷനുകളുടെ പരിധിയില്‍ വരുന്ന ഉപഭോക്താക്കള്‍ക്കുവേണ്ടി സൗജന്യ രജിസ്ട്രേഷന്‍ ക്യാമ്പ് വെള്ളിയാഴ്ച നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ കോഴഞ്ചേരി സബ്ഡിവിഷന്‍ ഓഫിസിലാണ്​ ക്യാമ്പ്​. സബ്സിഡി തുക കഴിച്ചുള്ള തുക മാത്രം അടച്ചാല്‍ മതിയെന്ന്​ സബ് ഡിവിഷനൽ എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.