പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ 17 ലക്ഷം രൂപ ചെലവിൽ നവീകരിച്ച് നിർമിച്ച കമ്പ്യൂട്ടർ മാത്തമാറ്റിക്സ് ലാബിന്‍റെ ഉദ്ഘാടനവും മലങ്കര ഓർത്തഡോക്സ് സഭ മുൻ ട്രസ്റ്റി എം.ജി. ജോർജ് മുത്തൂറ്റിന്‍റെ ഒന്നാം അനുസ്മരണവും ശനിയാഴ്ച ഉച്ചക്ക് 2.30ന് മാർ ഒസ്താത്തിയോസ് മെമ്മോറിയൽ കോൺഫറൻസ് ഹാളിൽ നടക്കും. ലാബിന്‍റെ ഉദ്ഘാടനം തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. ലാബിൽ ഒരേസമയം 50 വിദ്യാർഥികൾക്ക് ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ സൗകര്യം ഉണ്ടെന്ന് പ്രിൻസിപ്പൽ ജേക്കബ് ജോർജ് ഹെഡ്മാസ്റ്റർ മാത്യു എം.ഡാനിയൽ എന്നിവർ അറിയിച്ചു. തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം പത്തനംതിട്ട: സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളിലെ തൊഴിലാളികളില്‍നിന്ന് മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിന് തൊഴില്‍ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് കാഷ് അവാര്‍ഡും പ്രശംസാപത്രവും നല്‍കും. 17 തൊഴിൽ മേഖലകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ലേബര്‍ കമീഷണറുടെ വെബ്സൈറ്റിലുള്ള (www.lc.kerala.gov.in) തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്ത് തൊഴിലാളിക്ക് സ്വമേധയ അപേക്ഷ ഈ മാസം ഏഴുവരെ സമര്‍പ്പിക്കാമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. ഒറ്റത്തവണ പ്രമാണ പരിശോധന പത്തനംതിട്ട: പി.ഡബ്ല്യു.ഡി /ഇറിഗേഷന്‍ വകുപ്പുകളില്‍ ഓവര്‍സീയര്‍/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് രണ്ട് (സിവില്‍) (കാറ്റഗറി നമ്പര്‍. 206/2020) തസ്തികയുടെ 2021 ഡിസംബർ 28ന് പ്രസിദ്ധീകരിച്ച 37/2021/ഇ.ആര്‍ എട്ട് -നമ്പര്‍ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ പ്രമാണപരിശോധന ഈമാസം എട്ടിന് രാവിലെ 10.30ന് ജില്ല പി.എസ്.സി ഓഫിസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, ഈ തസ്തികക്ക് ആവശ്യമായ മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തതിനുശേഷം അസ്സല്‍ രേഖകള്‍ സഹിതം അന്ന് ജില്ല പി.എസ്.സി ഓഫിസില്‍ വെരിഫിക്കേഷന് ഹാജരാകണം. ഫോണ്‍: 0468 2222665.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.