വീടണഞ്ഞതിന്‍റെ ആശ്വാസത്തിൽ അല്‍ഫ ഷരീഫ്

പത്തനംതിട്ട: ദുരിതപൂർണ ദിനങ്ങൾക്കൊടുവിൽ യുദ്ധഭൂമിയില്‍നിന്ന്​ വീട്ടിൽ എത്തിയതിന്‍റെ സന്തോഷത്തിലാണ് അല്‍ഫ ഷരീഫ്. പത്തനംതിട്ട വെട്ടിപ്പുറം അഞ്ചക്കാല കുരുവി കാട്ടില്‍ വീട്ടില്‍ പി. ഷരീഫിന്‍റെ മകളാണ് യുക്രെയ്​നില്‍നിന്ന്​ വ്യാഴാഴ്​ച വൈകീട്ട്​ വീട്ടിലെത്തിയത്. ദുരിതപൂര്‍ണമായിരുന്നു യാത്രയെന്ന് അല്‍ഫ പറഞ്ഞു. റുമേനിയ വഴിയായിരുന്നു 10 മണിക്കൂര്‍ യാത്ര. യുക്രെയ്‌നിലെ ഇവനോ ഫ്രാങ്ക് വിസ്‌ക് നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍മാരായ പി.കെ. അനീഷ്, ശോഭ കെ.മാത്യു തുടങ്ങിയവർ അല്‍ഫായെ കാണാന്‍ എത്തിയിരുന്നു. PTL 16 ALFA SHERIEF അല്‍ഫ ഷരീഫ് ഇന്നലെ വീട്ടിൽ എത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.