പത്തനംതിട്ട: സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ് വെള്ളിയാഴ്ച പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10 ജില്ലകളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കും. സംസ്ഥാന ഹോക്കി അസോ. നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ എട്ടിന് കലക്ടർ ദിവ്യ എസ്.അയ്യർ പതാക ഉയർത്തും. തുടർന്ന് മത്സരം ആരംഭിക്കും. വൈകീട്ട് മൂന്നിന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവഹിക്കും. കേരള ഹോക്കി പ്രസിഡന്‍റ് വി. സുനിൽകുമാർ അധ്യക്ഷതവഹിക്കും. ആന്‍റോ ആന്‍റണി എം.പി മുഖ്യാതിഥിയായിരിക്കും. ശനിയാഴ്ച സുവനീർ പ്രകാശനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ അധ്യക്ഷതവഹിക്കും. ഞായറാഴ്ച സമാപന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ , ജില്ല പൊലീസ് മേധാവി സ്വപ്നിൽ എം. മഹാജൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. വാർത്തസമ്മേളനത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കെ. അനിൽകുമാർ, മാസ്റ്റേഴ്സ് ഹോക്കി ചെയർമാൻ എൻ.പി. ഗോപാലകൃഷ്ണൻ, ഓർഗനെസിങ് സെക്രട്ടറി അമൃത് സോമരാജ്, ട്രഷറർ വിനോദ് പുളിമൂട്ടിൽ എന്നിവർ പങ്കെടുത്തു. കെ.പി.എസ്.ടി.എ ജില്ല സമ്മേളനം പത്തനംതിട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോ. പത്തനംതിട്ട റവന്യൂ ജില്ല സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. ശനിയാഴ്ച 4.30ന് റവന്യൂ ജില്ല കൗൺസിൽ, ഞായറാഴ്ച രാവിലെ 10ന് വിദ്യാഭ്യാസ സെമിനാർ. ജില്ല വൈസ് പ്രസിഡന്‍റ് സണ്ണി മാത്യു അധ്യക്ഷതവഹിക്കും. ഡി.സി.സി ജനറൽ സെക്രട്ടറി റെജി പൂവത്തൂർ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് 11ന് നടക്കുന്ന സമ്മേളനം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ജില്ല പ്രസിഡന്‍റ് ഫ്രെഡി ഉമ്മൻ അധ്യക്ഷതവഹിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഫിലിപ് ജോർജ്, ജില്ല പ്രസിഡന്‍റ് എസ്. പ്രേം, ജില്ലാ ജോയന്‍റ് സെക്രട്ടറി എച്ച്. ഹസീന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.