കനാലിലൂടെ വെള്ളം എത്തുന്നില്ല; കാർഷിക മേഖല കരിഞ്ഞുണങ്ങുന്നു

പന്തളം: കടയ്ക്കാട്, തോന്നല്ലൂർ മേഖലയിൽ കനാലിൽ വെള്ളം എത്താത്തതിനാൽ കാർഷിക മേഖല കരിഞ്ഞുണങ്ങുന്നു. മുൻകാലങ്ങളിൽ ജനുവരിയിൽ കനാലിലൂടെ വെള്ളം ഒഴുകിയെത്തിയിരുന്നു. പന്തളത്തിന്‍റെ മറ്റ് മേഖലയിലെ പ്രദേശങ്ങളിൽ കനാലിൽ വെള്ളം എത്തിയെങ്കിലും കടക്കാട്, തോന്നല്ലൂർ പ്രദേശംവഴി പോകുന്ന കനാലിൽ ഇതുവരെ വെള്ളം എത്തിയിട്ടില്ല. അച്ചൻകോവിലാറിന്‍റെ തീരത്ത് ജലക്ഷാമം രൂക്ഷമാണ്. കനാലിൽ വെള്ളം എത്തിയാൽ കിണറുകളിലും ജലനിരപ്പ് ഉയരും. എന്നാൽ, ഇവിടെങ്ങളിലെ കിണറുകൾ വറ്റിവരണ്ടു തുടങ്ങി. കനാലിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതാണ് വെള്ളം തുറന്നുവിടാൻ വൈകുന്നതിന്​ കാരണം. ഫോട്ടോ: വെള്ളം എത്താത്ത കടക്കാട് ഭാഗത്തുള്ള കനാൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.