കിളിവയൽ സാന്ത്വന ഭവൻ ഉദ്ഘാടനം ആറിന്

അടൂർ: സാന്ത്വനം സോഷ്യൽ വെൽഫെയർ ഫൗണ്ടേഷൻ അടൂർ കിളിവയൽ പ്രത്യാശ നഗർ സാന്ത്വന ഭവൻ ഉദ്ഘാടനവും ജീവകാരുണ്യ സഹായ വിതരണവും പാലിയേറ്റിവ് കെയർ, ലൈബ്രറി ഉദ്ഘാടനങ്ങളും ഞായറാഴ്ച നടക്കും. ഉച്ചക്ക്​ 2.30ന് ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവയെയും വിശിഷ്ടാതിഥികളെയും സാന്ത്വനം ഭവനിലേക്ക് ആനയിക്കും. മൂന്നിന് സാന്ത്വനം ഭവൻ കൂദാശ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. സാന്ത്വനം ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ്​ ഡോ. ജോൺ സി. വർഗീസ് കോറെപ്പിസ്കോപ്പ, വർക്കിങ് പ്രസിഡന്‍റ്​ ഫാ. ജോസഫ് സാമുവേൽ തറയിൽ, ജനറൽ കൺവീനർ ഷെല്ലി ബേബി, ജോ. കൺവീനർമാരായ ബിനു വാര്യത്ത്, സണ്ണി ഡാനിയേൽ, പ്രോഗ്രാം കൺവീനർ തോമസ് ജോൺ, പരസ്യ വിഭാഗം കൺവീനർ കുഞ്ഞുമോൻ, ജെയിംസ് തെങ്ങമം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.