അടൂർ: നിയോജകമണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും തുടർച്ചയായ പൈപ്പുപൊട്ടലിന് പരിഹാരം കാണണമെന്നും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എൻ.സി.പി അടൂർ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ജല അതോറിറ്റി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന സെക്രട്ടറി എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്‍റ് മേലൂട് അഭിലാഷ് അധ്യക്ഷതവഹിച്ചു. ഹരി പതഞ്‌ജലി, ശശികുമാർ താന്നിക്കൽ, മുണ്ടപ്പള്ളി അനിൽ, അജി ചരുവിള, എൽ.എസ്. സുരേഷ്, പി.കെ. റോയ്, വിലാസ് ഐക്കാട്, ബിജി തുമ്പമൺ, രാജു പി.യോഹന്നാൻ, ജി. അനുരാജ്, തെരേസ ജോർജ്, എം. ജോൺസൻ, കെ. അനന്തു, സനൽ എന്നിവർ സംസാരിച്ചു. ബിജു ശിവരാമൻ, അഭിരാജ്, ജുബിൻ, ഷാൻ പറക്കോട്, ഷിജു ആലഞ്ചേരി, ലിജു തൊടുവക്കാട്, റോണി എബ്രഹാം, സ്മിത ഏഴംകുളം, റംലത്ത് പറക്കോട്, എബ്രഹാം പി.കുര്യൻ, ജോയിക്കുട്ടി കൊടുമൺ, ഗോപകുമാർ പറക്കോട് എന്നിവർ മാർച്ചിന് നേതൃത്വം നൽകി. PTL ADR NCP എൻ.സി.പി അടൂർ നിയോജകമണ്ഡലം കമ്മിറ്റി ജല അതോറിറ്റി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറി എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.