പന്തളം: റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത മാവേലിക്കര ബിഷപ് മൂർ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയും എൻ.സി.സി കാഡറ്റുമായ അക്ഷയ പ്രകാശിനെ കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. അനുമോദന സമ്മേളനം യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് വേണുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. മഞ്ജു വിശ്വനാഥ്, പന്തളം വാഹിദ്, കെ.ആർ. വിജയകുമാർ, സുനിത വേണു, ബിജു സൈമൺ, വി.എം. അലക്സാണ്ടർ, കോശി കെ. മാത്യു, മുരളീധരൻ പിള്ള, വി. കേരളൻ, രാജേഷ് കുമാർ, മോനി മാത്യു, സുരേഷ് കുമാർ, ഗോപാലകൃഷ്ണപിള്ള, ബാലകൃഷ്ണപിള്ള, ഉണ്ണികൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ഫോട്ടോ: റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത അക്ഷയ പ്രകാശിന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് എം.ജി. കണ്ണൻ ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.