സംസ്ഥാന ജൂനിയർ വനിത ഹോക്കി നാളെ മുതൽ പത്തനംതിട്ടയിൽ

പത്തനംതിട്ട: സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ് വെള്ളിയാഴ്ച മുതൽ മൂന്ന്​​ ദിവസമായി പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ നടക്കും. ഇതിനായുള്ള ഒരുക്കമായി. 14 ജില്ലകളിൽനിന്നുള്ള ടീമുകളും പങ്കെടുക്കും. ജില്ല സ്പോർട്സ് കൗൺസിലും ജില്ല ഹോക്കി അസോസിയേഷനും ചേർന്നാണ് സൗകര്യം ഒരുക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ മത്സരം ആരംഭിക്കും. വൈകീട്ട്​ നാലിന് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം നിർവഹിക്കും. ശനിയാഴ്ച സുവനീർ പ്രകാശനം സെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. ആറിന് സമാപന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.