ഓടിക്കൊണ്ടിരുന്ന കാറിൽ പന്നിയിടിച്ചു

റാന്നി: വയലത്തലയിൽ ഓടിക്കൊണ്ടിരുന്ന കാർ പന്നിയിടിച്ചു തകർത്തു. ഇലന്തൂർ ബ്ലോക്ക് കീക്കഴൂർ ഡിവിഷൻ അംഗം സാം പി. തോമസ് പള്ളിയത്തിന്‍റെ കാറിലാണ് പന്നിയിടിച്ചത്. റാന്നിയിൽനിന്ന് തിരികെ വീട്ടിലിലേക്ക് പോകുന്ന വഴി ചൊവ്വാഴ്ച ഉച്ചക്ക്​ 12.15നാണ് സംഭവം. വയലത്തല ശ്രീരാമവിലാസം കോളനിക്ക് സമീപമാണ്​ പന്നി കാറിന്‍റെ ബംബർ ഇടിച്ചു തകർത്തത്. വേഗം കുറച്ച്​ പോയതിനാൽ കാർ നിയന്ത്രണം വിട്ടില്ല. ആർക്കും പരിക്കില്ല. Ptl rni_1 car accident ഫോട്ടോ: ഇലന്തൂർ ബ്ലോക്ക് കീക്കഴൂർ ഡിവിഷൻ അംഗം സാം പി. തോമസ് പള്ളിയത്തിന്‍റെ കാറിന്‍റെ ബംബർ പന്നിയിടിച്ച്​ തകർത്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.