പത്തനംതിട്ട: പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കായംകുളം കൃഷ്ണപുരം കളീക്കത്തറ വടക്കേതിൽ സച്ചു എന്ന സജിത്കുമാറിനെയാണ് (36) അടൂർ പൊലീസിലെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. രണ്ടുദിവസം മുമ്പ് അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി നടത്തിയശേഷം പലയിടങ്ങളിൽ കറങ്ങിനടന്ന മോഷ്ടാവിനെ പ്രത്യേകസംഘം നടത്തിയ സാഹസിക നീക്കത്തിലൂടെയാണ് വലയിലാക്കിയത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നാണ് ഇയാൾ പിടിച്ചുപറി നടത്തിയിരുന്നത്. മൂന്ന് ജില്ലയിലായി 25 കേസ് ഇയാൾക്കെതിരെ ഉണ്ടായിരുന്നു. നിലവിൽ അടൂർ, കോന്നി, പന്തളം, വെൺമണി, പുത്തൂർ, കൊട്ടാരക്കര സ്റ്റേഷനുകളിലായി മാലമോഷണം, പിടിച്ചുപറി എന്നിവക്ക് 12 കേസ് ഉണ്ട്. ചിത്രം PTL 12 PRATHI SACHU ............ വെള്ളപ്പാറ തോട്ടിൽ ശൗചാലയ മാലിന്യങ്ങൾ തള്ളി പത്തനംതിട്ട: കോന്നി വെള്ളപ്പാറ തോട്ടിൽ ശൗചാലയ മാലിന്യങ്ങൾ തള്ളുന്നത് പതിവായി. വേനൽക്കാലത്ത് നിരവധിയാളുകളുടെ കുടിവെള്ള സ്രോതസ്സാണ് തോട്. സമീപത്തെ കിണറുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതും തോട്ടിലെ ഉറവുചാലുകളാണ്. ജലം മലിനമാക്കുന്ന തരത്തിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ ഗ്രാമപഞ്ചായത്ത് അംഗം രാജി സി. ബാബുവിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞദിവസം വീണ്ടും മാലിന്യം തള്ളിയതോടെ നാട്ടുകാർ വാഹനത്തിന്‍റെ നമ്പർ ഉൾപ്പെടെ പരാതി നൽകി. തുടർന്ന് പൊലീസ് വാഹനം കണ്ടെത്തുകയും തള്ളിയ മാലിന്യങ്ങൾ തിരികെ എടുപ്പിക്കുകയും ചെയ്തു. ഫോട്ടോ PTL 11 vellappara thodu വെള്ളപ്പാറ തോട്ടിൽ തള്ളിയ ശൗചാലയ മാലിന്യങ്ങൾ പൊലീസ് നിർദേശപ്രകാരം തിരികെ എടുപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.