സ്​പെഷൽ റിക്രൂട്മെന്‍റ്​ സെൽ പിരിച്ചുവിട്ട നടപടി റദ്ദാക്കണം -ദലിത് സമുദായ മുന്നണി

പത്തനംതിട്ട: പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ഭരണഘടനാവകാശം നിർത്തലാക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ സംവരണവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ദലിത് സമുദായ മുന്നണി ജില്ല കമ്മിറ്റി ധർണ നടത്തി. മുന്നണി ജനറൽ സെക്രട്ടറി അഡ്വ. പിഎ. പ്രസാദ് ഉദ്​ഘാടനം ചെയ്തു. മേലൂട് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിജോയ് ഡേവിഡ്, ആദിവാസി ഗോത്ര സാംസ്​കാരിക സഭ പ്രസിഡന്‍റ്​ സീതത്തോട് രാമചന്ദ്രൻ, സിദ്ധനർ സർവിസ്​ സൊസൈറ്റി ജനറൽ സെക്രട്ടറി കെ. രവികുമാർ, എ.കെ.പി.എം.എസ്​. സംസ്ഥാന പ്രസിഡന്‍റ്​ പി.ജി. സുകു, രവീന്ദ്രൻ മാങ്കൂട്ടം, കേരള ചേരമർ സംഘം ജില്ല പ്രസിഡന്‍റ്​ അഡ്വ. വി.കെ. സുനിൽ, ഐ.ഡി.എഫ് ജില്ല പ്രസിഡന്‍റ്​ ജാനകി രാജപ്പൻ, കേരള സാംബവർ സൊസൈറ്റി ജില്ല പ്രസിഡന്‍റ്​ പുരുഷോത്തമൻ ഓമല്ലൂർ, ദലിത് സമുദായ മുന്നണി ജില്ല പ്രസിഡന്‍റ്​ വി.പി. ഗോപി, ജില്ല സെക്രട്ടറി ജയകൃഷ്ണൻ, സതീഷ് മല്ലശ്ശേരി, ജയലാൽ പരുമല, ബിജോയ് പാലിയക്കര, അനിൽ പള്ളിക്കൽ, സന്തോഷ് മേലൂട്, ജയ എസ്​. രാജ്, സജി പരുമല എന്നിവർ സംസാരിച്ചു. ഫോട്ടോ: PTL42dalit ദലിത് സമുദായ മുന്നണി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ മുന്നണി ജനറൽ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.