വൈദ്യുതി ഉൽപാദനം നാലുമാസമായി നിര്‍ത്തിവെച്ചിരിക്കുകയാണ് റാന്നി: പെരുന്തേനരുവി ചെറുകിട ജലസേചന പദ്ധതിയുടെ തടയണയില്‍ നിന്നെടുക്കുന്ന മണലും ചളിയും പമ്പ നദിയില്‍തന്നെ നിക്ഷേപിക്കുന്നതായി പരാതി. പദ്ധതിയുടെ തടയണയില്‍ പ്രളയത്തില്‍ അടിഞ്ഞ ചളിയും മണലുമാണ് ഒരുകിലോമീറ്റര്‍ താഴെയായി പവര്‍ഹൗസിനു സമീപം നദിയിലും കരയിലുമായി തള്ളുന്നത്. ഇത് അടുത്ത മഴക്കാലത്ത് ജലനിരപ്പുയരുന്നതോടെ ഒഴുകി നദിയില്‍തന്നെ എത്തുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പ്രളയത്തില്‍ പെരുന്തേനരുവിയിലെ തടയണയിലും വൈദ്യുതി ഉൽപാദനത്തിന് വെള്ളമെത്തിക്കുന്ന ഫോര്‍ബേ ടാങ്കിലും വന്‍തോതില്‍ ചളിയടിഞ്ഞിരുന്നു. അടഞ്ഞുകിടന്ന ഷട്ടര്‍ തുറക്കാനാകാത്ത വിധമായിരുന്നു ചളി. ഇതുമൂലം ഇവിടെ വൈദ്യുതി ഉൽപാദനം നാലുമാസമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മുമ്പ് പ്രളയത്തില്‍ തടയണയില്‍ ചളി അടിഞ്ഞതുമൂലം ആഴം കുറഞ്ഞതായി ആക്ഷേപം ഉണ്ടായിരുന്നു. ആഴം വര്‍ധിപ്പിക്കാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചളിയും മണ്ണും നീക്കുകയാണിപ്പോള്‍. ഇത് കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് പവര്‍ ഹൗസിനോടുചേര്‍ന്ന നദിയില്‍തന്നെയാണ്. നദിയില്‍ വെള്ളം ഉയരുമ്പോള്‍ ഇത് ഒഴുകി കടവുകളിലും കൃഷി ഭൂമികളിലും മറ്റും എത്തും. ഇതിനുതാഴെയായി നിരവധി കുടിവെള്ള പദ്ധതികളുടെ കിണറുകളും ഉണ്ട്. ഇതെല്ലാം ചളി കൊണ്ടുമൂടാന്‍ സാധ്യതയേറെയാണ്. Ptl rni _3 aruvi ഫോട്ടോ: പെരുന്തേനരുവി ചെറുകിട ജലസേചന പദ്ധതിയുടെ തടയണയില്‍ പ്രളയത്തില്‍ അടിഞ്ഞ ചളിയും മണലും പമ്പ നദിക്കരയിൽ വാരിയിട്ടിരിക്കുന്നു lead 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.