പത്തനംതിട്ട: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണത്തിൽ നിലവിൽ പത്തനംതിട്ട നഗരസഭ ഒന്നാംസ്ഥാനത്തേക്ക്. പദ്ധതി വിഹിതത്തിലെ ജനറൽ വിഭാഗത്തിൽ 98 ശതമാനം തുകയും ചെലവഴിച്ചു. മൊത്തം 7.56 കോടിയിൽ 5.46 കോടി രൂപ ചെലവഴിച്ച് 72.17 ശതമാനമാണ് മൊത്തം പദ്ധതി വിഹിതത്തിൽ പത്തനംതിട്ട നഗരസഭ ചെലവഴിച്ചത്. തൊട്ടടുത്ത സ്ഥാനത്ത് ചാവക്കാട് നഗരസഭയാണ്. പദ്ധതി വിഹിതത്തിൽ ഇനി തുക അനുവദിച്ചാൽ മാത്രമേ ബില്ലുകൾ പാസ്സാക്കാൻ കഴിയുകയുള്ളൂ. സ്പിൽ ഓവർ തുകയായി ഒരുകോടി 25 ലക്ഷം രൂപ ലഭിക്കാനുണ്ട്. സെൻട്രൽ ഫിനാൻസ് കമീഷൻ ഗ്രാൻഡിന് ഒന്നാംഗഡു തുക മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇനിയും ഒന്നരക്കോടി കൂടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസഭക്ക് ലഭ്യമായ തുക സമയബന്ധിതമായി ചെലവഴിക്കാൻ ശ്രമം നടത്തിയിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരെയും നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.