കളഞ്ഞുകിട്ടിയ ഫോൺ തിരികെ നൽകി പത്ര ഏജൻറ്

കോന്നി: കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ യുവാവിന് തിരികെ നൽകി പത്രം ഏജന്‍റ്​ മാതൃകയായി. മങ്ങാരം മാങ്കുളം ഷെമീർ മൻസിലിൽ ഷെമീറിന്‍റെ 25,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് ശനിയാഴ്ച പുലർച്ച പത്രവിതരണത്തിനിടെ ആനക്കൂട് റോഡിൽ മുസ്​ലിം പള്ളിക്ക്​ സമീപം റോഡരികിൽ കിടന്ന് പത്രം ഏജന്‍റ്​ എം.എ. ബഷീറിന് ലഭിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഷെമീറിന്‍റെ ഫോൺ നഷ്ടപ്പെട്ടത്. നിരവധി തവണ ഫോൺ റിങ് ചെയ്തെങ്കിലും പാസ് വേഡ് ലോക്ക് കാരണം തിരികെ വിളിക്കാൻ കഴിഞ്ഞില്ല. ഷെമീറിന്‍റെ മാതാവിന്‍റെ ചായക്കടയുടെ എതിർവശത്തുനിന്നുമാണ് ഫോൺ ലഭിച്ചത്. ബഷീർ ഇവരെ വിവരം അറിയിച്ചതിനെത്തുടർന്നാണ് ഫോൺ ഷെമീറിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഫോൺ ഷെമീറിന്​ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.