സബ്കമ്മിറ്റി യോഗം

പത്തനംതിട്ട: സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 19ന് പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ നടത്താന്‍ നിശ്ചയിച്ച ജോബ് ഫെയറിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 25ന് രാവിലെ 11.30ന് ജില്ല കലക്ടറുടെ ചേംബറില്‍ ചേരും. ജോബ് ഫെയര്‍ സബ്കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കണം. മികവിന്റെ വഴികള്‍ പരിപാടിക്ക്​ തുടക്കമായി പത്തനംതിട്ട: ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന മികവിന്റെ വഴികള്‍ ഉജ്വലം 2022ന് തുടക്കമായി. ഡയറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ അവലോകന യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ പി. തോമസ് ഉദ്ഘാടനം ചെയ്തു. തിരുവല്ല ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. മിനികുമാരി അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാലന്‍ പരിപാടികള്‍ വിശദീകരിച്ചു. ജില്ലയിലെ അമ്പതിലധികം വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പരിപാടികളുടെ അവതരണവും ചര്‍ച്ചയും തുടര്‍പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും യോഗത്തില്‍ നടന്നു. എ.ഇ.ഒമാരായ സുധാകരന്‍ ചന്ദ്രോത്ത്, എം.ആര്‍. സുരേഷ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.