മാരാമൺ: വൈവിധ്യങ്ങള്‍ നിറഞ്ഞ ഭാരതത്തില്‍ ഇന്ന് ജാതിയുടെയും മതത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും വസ്ത്രത്തിന്‍റെയും പേരില്‍ ഭിന്നതകള്‍ വര്‍ധിക്കുന്നത് വേദനാജനകമാണെന്ന് ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ. 127-ാമത് മാരാമണ്‍ കണ്‍വെൻഷന്‍റെ ഏഴാം ദിവസത്തെ മിഷനറി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്തതകള്‍ നിറഞ്ഞ മഴവില്‍ സമൂഹത്തില്‍ അനുരഞ്ജനത്തിന്‍റെയും സമഭാവനയുടെയും ഒരു കൊച്ചുതുരുത്തായി സഭ മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. യോഗത്തില്‍ ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് ബിഷപ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, മാര്‍ത്തോമ സഭ സെക്രട്ടറി റവ. സി.വി. സൈമണ്‍, വൈദിക ട്രസ്റ്റി റവ. മോന്‍സി കെ. ഫിലിപ്, അത്മായ ട്രസ്റ്റി രാജന്‍ കെ. ജേക്കബ്, റവ. ജിജി മാത്യൂസ്, ജേക്കബ് ശമുവേല്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ: PTG51maraman 127ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍റെ ഏഴാം ദിവസത്തെ മിഷനറി യോഗത്തിൽ ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ പ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.