വൈദ്യുതിനിരക്ക് വർധനക്കെതിരെ എസ്.ഡി.പി.ഐ മാർച്ച്

പന്തളം: വൈദ്യുതി നിരക്ക് വർധനക്കെതിരെ എസ്.ഡി.പി.ഐ പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രകടനമായി എത്തിയ പ്രവർത്തകർ ഓഫിസിനുമുന്നിൽ പ്രതിഷേധ സംഗമം തീർത്തു. ജില്ല കമ്മിറ്റി അംഗം ഷൈജു ഉളമയിൽ ഉദ്​ഘാടനം ചെയ്തു. പന്തളം മുനിസിപ്പൽ പ്രസിഡന്‍റ്​ സുധീർ ആനക്കുഴി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സഫിയ പന്തളം, എസ്.ഡി.പി.ഐ മുനിസിപ്പൽ സെക്രട്ടറി അൻസാരി മുട്ടാർ, മുനിസിപ്പൽ വൈസ് പ്രസിഡന്‍റ്​ ഷംസ്‌ കടക്കാട് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ജിം കോശി, ശ്രീകുമാർ, ഷെഫീർ മുത്തൂണി, നിയാസ് തേവല, സിയാദ്, ഷാ കടക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ: എസ്.ഡി.പി.ഐ പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫിസിലേക്ക് നടത്തിയ മാർച്ച് ജില്ല കമ്മിറ്റി അംഗം ഷൈജു ഉളമയിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.