മല്ലപ്പള്ളി: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് സർവേ നടത്താൻ ഹൈകോടതി നൽകിയ അനുമതി പദ്ധതിക്കുള്ള അനുമതിയാണെന്ന് പ്രചാരണം നടത്തി തെറ്റിദ്ധാരണ പരത്താനാണ് സർക്കാറും കെ-റെയിൽ അധികൃതരും ശ്രമിക്കുന്നതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി. പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുന്നന്താനം കാരക്കാട് പടിയിൽ കെ-റെയിൽ വിരുദ്ധ ജനകീയ സമിതി നടത്തിയ സമരസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പുതുശ്ശേരി. കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ കുടിയിറക്കിന് കാരണമാകുന്ന പദ്ധതി സാമൂഹികാഘാതം സൃഷ്ടിക്കില്ലെന്ന് ആർക്കാണ് പറയാൻ കഴിയുകയെന്നും ഓരോ ദിവസം കഴിയുംതോറും സിൽവർ ലൈൻ സംബന്ധിച്ച ദുരൂഹതകൾ പുറത്തുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. സമിതി ജില്ല ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷതവഹിച്ചു. ഫാ. ജോൺസൺ വർഗീസ്, വി.ജെ. ലാലി, സുധ കുര്യൻ, മിനി കെ.ഫിലിപ്, മാത്തുക്കുട്ടി പ്ലാത്താനം, ജി. അശോക്, ബാബു കുരീത്ര, സൈന തോമസ്, വർഗീസ് ആന്‍റണി, ജിൻസൺ മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.