പത്തനംതിട്ട: അനെര്‍ട്ട് നടപ്പാക്കിവരുന്ന സൗരതേജസ്-25 മെഗാവാട്ട് ഗ്രിഡ് ബന്ധിത സൗരോര്‍ജ നിലയ പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷനും ബോധവത്കരണവും 21, 22, 23 തീയതികളില്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തും. പൊതുജനങ്ങള്‍ക്ക് ഡെവലപ്പര്‍മാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് അനെർട്ട് ജില്ല എൻജിനീയർ സന്തോഷ് പി. തോമസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉപയോഗത്തിനുശേഷം അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കാം. ഒരുകിലോ വാട്ട് സോളാർ പാനൽ സ്ഥാപിക്കാൻ റൂഫ് ടോപ്പിൽ നിഴൽപതിക്കാത്ത 100 ചതുരശ്രഅടി സ്ഥലമാണ് വേണ്ടത്. മൂന്ന് കിലോവാട്ട് വരെയുള്ള പ്ലാന്‍റുകൾക്ക് 40 ശതമാനം സബ്സിഡി ലഭിക്കും. തുടർന്നുള്ള ഓരോ കിലോവാട്ടിനും 20 ശതമാനം സബ്സിഡിയും ലഭിക്കും. പ്രമുഖ ബാങ്കുകൾ മുഖേന 6.7 ശതമാനം മുതൽ പലിശ നിരക്കിൽ വായ്പ സൗകര്യം ലഭ്യമാണ്. രണ്ടുകിലോവാട്ട് സൗരവൈദ്യുതി നിലയം സ്ഥാപിക്കാൻ സബ്സിഡിക്കുശേഷം 95,000 രൂപ ഉപഭോക്താവിന് ചെലവാകും. രണ്ട് കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ കപ്പാസിറ്റിയുള്ള സൗരവൈദ്യുതി നിലയങ്ങളാണ് സ്ഥാപിക്കുന്നത്. ഇതിനായി 25 വർഷം കാലാവധിയുള്ള സൗരപാനലുകളാണ് സ്ഥാപിക്കുന്നത്. അഞ്ചുവർഷം വാറന്‍റിയും അറ്റകുറ്റപ്പണി സൗജന്യവുമാണ്. ജില്ലയിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സ്ഥലങ്ങള്‍: അനെര്‍ട്ട് ജില്ല ഓഫിസ് കണ്ണങ്കര, പത്തനംതിട്ട, ലോട്ടസ് ഇന്റര്‍നെറ്റ് കഫേ മല്ലപ്പള്ളി, ഊര്‍ജമിത്ര ഓഫിസ് സെന്റ് പീറ്റേഴ്‌സ് ജങ്ഷന് പത്തനംതിട്ട, ഊര്‍ജമിത്ര ഓഫിസ് കലഞ്ഞൂര്‍ ജങ്ഷന്, ഊര്‍ജമിത്ര ഓഫിസ് പന്തളം സിഗ്നല്‍ ജങ്ഷന്, ഊര്‍ജമിത്ര ഓഫിസ് ചേത്തോങ്കര ജങ്ഷന്. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് പത്തനംതിട്ട ജില്ല കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2224096. റാന്നി ഹിന്ദു മഹാസമ്മേളനം 24 മുതൽ പത്തനംതിട്ട: 76ാമത് റാന്നി ഹിന്ദു മഹാസമ്മേളനം 24 മുതൽ 27 വരെ റാന്നി രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 24ന് രാവിലെ 9.35ന് പരിഷത്ത് പ്രസിഡൻറ് പി.എൻ. നീലകണ്ഠൻ നമ്പൂതിരി ധ്വജാരോഹണം നടത്തും. തുടർന്ന് ഭാഗവത പാരായണം. വൈകീട്ട് 5.50ന് മാർഗദർശക മണ്ഡൽ സംസ്ഥാന അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി മഹാരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സത് സ്വരൂപാനന്ദ സരസ്വതി അധ്യക്ഷത വഹിക്കും. സീരിയൽ താരം ദേവൻ ശ്രീനിവാസൻ മുഖ്യാതിഥിയായിരിക്കും. ഡോ. ബി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തും. 25ന് വൈകീട്ട് അഞ്ചിന് അയ്യപ്പ ധർമസമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡൻറ് വിജി തമ്പി അധ്യക്ഷത വഹിക്കും. 26ന് രാവിലെ 10ന് രവിവാര പാഠശാല സമ്മേളനം കേരള ഹിന്ദുമത പാഠശാല അധ്യാപക പരിഷത്ത് പ്രസിഡന്‍റ് വി.കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ടി.കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. വൈകീട്ട് 5.30ന് വനിതസമ്മേളനം സ്വാമിനി സത്യപ്രിയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ശശികല ടീച്ചർ മുഖ്യപ്രഭാഷണം നടത്തും. 27ന് വൈകീട്ട് 4.50ന് സമാപന സമ്മേളനം മാതാ അമൃതാനന്ദമയീമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. പി.ജി. ശശികുമാരവർമ അധ്യക്ഷത വഹിക്കും. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ പി.എൻ. നീലകണ്ഠൻ നമ്പൂതിരി, അജീഷ് കുമാർ റാന്നി, പ്രഫ. പി.ജി. പ്രസാദ് കുമാർ, കെ.കെ. ഭാസ്കരൻ നായർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.