പത്തനംതിട്ട: നഗരത്തിന്‍റെ മിക്ക ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്ത എം.എൽ.എയും നഗരസഭ ഭരണ സമിതിയും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് യു.ഡി. എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി പറഞ്ഞു. നഗരസഭ പ്രദേശത്ത് നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരത്തിലെ ഓഫിസുകൾ, ജനറൽ ആശുപത്രി, സ്കൂളുകൾ എന്നിവിടങ്ങളിലൊന്നും ജലം ലഭ്യമാകുന്നില്ല. മിക്കയിടത്തും പൈസ മുടക്കി സ്വന്തമായാണ് എല്ലാവരും വെള്ളമിറക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി ഇറക്കിയ പൈപ്പുകൾ സ്ഥാപിക്കുന്നതിലും കാര്യക്ഷമമായ പ്രവർത്തനം നടക്കുന്നില്ല. റോഡ് സൈഡിൽ ഇറക്കിയിട്ട പൈപ്പിലൂടെ വെള്ളം ഒഴുക്കിയാണ് യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചത്. നിയോജക മണ്ഡലം പ്രസിഡന്‍റ് അഫ്സൽ വി. ഷേഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് അബ്ദുൽ കലാം ആസാദ്, നഗരസഭ കൗൺസിലർ റോസ്ലിൻ സന്തോഷ്, കെ.എസ്.യു ജില്ല പ്രസിഡന്‍റ് അൻസർ മുഹമ്മദ്, റന്നീസ് മുഹമ്മദ്, എം.എം.പി. ഹസൻ, ഷഫീഖ് ആനപ്പാറ, വിഷ്ണു ആർ. പിള്ള, ഹാഫിസ്, സുബിൻ വല്യന്തി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.