പത്തനംതിട്ട: രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലും താങ്ങുമായി പ്രവർത്തിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും ബജറ്റിൽ ഒരു പദ്ധതിയും പ്രഖ്യാപിക്കാതെ കേന്ദ്ര സർക്കാർ പ്രവാസികളെ അവഗണിച്ചതായി പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. കോവിഡ് സാഹചര്യമടക്കം പതിനായിരക്കണക്കിന് പ്രവാസികൾ വിദേശ രാജ്യങ്ങളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയിരിക്കുകയാണ്. ഇവർക്ക് നിരുപാധിക പെൻഷൻ, തൊഴിൽ സംരംഭങ്ങൾക്ക് ധനകാര്യ വായ്പ, ഭവനപദ്ധതി എന്നിവക്ക് ബജറ്റിൽ തുക വകകൊള്ളിച്ച് പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാത്തത് കടുത്ത അനീതിയാണെന്ന് പ്രവാസി കോൺഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്ര ബജറ്റ് സാധാരണക്കാര്‍ക്ക് പ്രയോജനമില്ലാത്തത് -ഡി.സി.സി പ്രസിഡന്‍റ് പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാര്‍ക്ക് പ്രയോജനമില്ലാത്തതും ഇന്ത്യയിലെ അതിസമ്പന്നന്മാര്‍ക്ക് ആസ്തി വർധിപ്പിക്കാന്‍വേണ്ടി ഉള്ളതുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. വിലത്തകര്‍ച്ചകൊണ്ട് പൊറുതിമുട്ടിയ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് കേന്ദ്ര ബജറ്റില്‍ ഒരു നിര്‍ദേശവും ഇല്ലാത്തത് ഖേദകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.