മീഡിയ വൺ വിലക്കിനെതിരെ പ്രതിഷേധയോഗം

പത്തനംതിട്ട: മീഡിയ വൺ ചാനലിന്​ കേന്ദ്രസർക്കാർ വിലക്ക്​ ഏർപ്പെടുത്തിയതിൽ ഐ.എൻ.എൽ ആറന്മുള മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പത്തനംതിട്ട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മണ്ഡലം പ്രസിഡന്‍റ്​ അജീസ് മുഹമ്മദിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ല ഓർഗനൈസിങ് സെക്രട്ടറി നിസാർ നൂർ മഹൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി നൗഫൽ പത്തനംതിട്ട, ജലാലുദ്ദീൻ റാവുത്തർ, അൽത്താഫ് കുലശേഖരപതി തുടങ്ങിയവർ സംസാരിച്ചു. ചിത്രം PTL 11 PRATHISHEDHAM മീഡിയ വൺ വിലക്കിനെതിരെ ഐ.എൻ.എൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ജില്ല ഓർഗനൈസിങ് സെക്രട്ടറി നിസാർ നൂർ മഹൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.