പത്തനംതിട്ട: 'മീഡിയവണ്‍' ചാനലിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസ്‌ക്ലബില്‍ യോഗം നടന്നു. കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡന്‍റ് ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു. ഭരണകൂടം തന്നെ മുൻകൈയെടുത്ത് മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഇറങ്ങിത്തിരിച്ചത് അത്യന്തം ആപത്കരമാണെന്ന് അദ്ദേഹം പറഞ്ഞു. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ അവകാശമുണ്ട്. പക്ഷേ, ഇവിടെ അതൊന്നും ഉണ്ടായിട്ടില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നത്. ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് കരുതുന്നില്ല. ജനാധിപത്യ സമൂഹത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ മാധ്യമപ്രവർത്തനം അനുപേക്ഷണീയമാണെന്നും ബോബി എബ്രഹാം പറഞ്ഞു. സെക്രട്ടറി ബിജു കുര്യന്‍, വൈസ് പ്രസിഡൻറ് ജി. വിശാഖന്‍, രഘുനാഥ് നാരായണ്‍, ലെവിന്‍ കെ. വിജയന്‍, എം.ജെ. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. photo......... mail....... കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പരിപാടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.