റാന്നി: കുരുമ്പന്‍മൂഴി പനംകുടന്ത വനമേഖലയില്‍ ചെരിഞ്ഞനിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ദഹിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് മണക്കയം കോളനിക്കുസമീപം പനംകുടന്ത പൊനച്ചി ഭാഗത്ത് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടത്. ഒരു വര്‍ഷമായി ജനവാസ മേഖലയില്‍ തുടർച്ചയായെത്തി നാശം വിതച്ചിരുന്ന ഒറ്റയാനാണിതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മുമ്പ് കട്ടിക്കലരുവി വഴി ജനവാസമേഖലയിലെത്തി വനം വകുപ്പിന്‍റെ ട്രൈബല്‍ വാച്ചറെ കുത്തിക്കൊന്ന ആനയാണിതെന്നും നാട്ടുകാര്‍ സൂചിപ്പിക്കുന്നു. ഒരാഴ്ചയായി ആനയെ കുരുമ്പന്‍മൂഴി, മണക്കയം ഭാഗത്തെ ജനവാസമേഖലയില്‍ കണ്ടിരുന്നു. പമ്പാനദിയുടെ തീരത്ത് മേഞ്ഞിരുന്ന കന്നുകാലികളെയും വളര്‍ത്തുനായ്ക്കളെയും ആന ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ഏറെ പണിപ്പെട്ട് കടുവയുടെ ശബ്ദം മുഴക്കിയാണ് ആനയെ കാടുകയറ്റിയത്. സംഭവമറിഞ്ഞ് കണമല വനം സ്റ്റേഷന്‍ അധികൃതര്‍ സ്ഥലത്തെത്തി കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ വനംവകുപ്പിന്‍റെ കോന്നി സ്ക്വാഡിലെ വെറ്ററിനറി സര്‍ജന്‍ ഡോ.ശ്യാം ചന്ദ്രന്‍റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി നടപടി സ്വീകരിച്ചു. ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ ബൈജു കൃഷ്ണന്‍, ആര്‍.എഫ്.ഒ ശരത്ചന്ദ്രന്‍, റാന്നി ആര്‍.എഫ്.ഒ കെ.എസ്. മനോജ്, കണമല ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരുടെ സംഘം സ്ഥലത്ത് എത്തി. വിറകും ടയറുകളും ശേഖരിച്ചാണ് വനത്തിനുള്ളില്‍തന്നെ ആനയുടെ ജഡം സംസ്കരിച്ചത്. Ptl rni - 2 elephant ഫോട്ടോ: കുറുമ്പൻമൂഴി പനംകുടന്ത വനത്തിൽ ആനയുടെ ജഡം സംസ്കരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.