എഴുമറ്റൂർ കണ്ണച്ചതേവർ ക്ഷേത്രത്തിലെ വഴിപാട്​ പൈതൃക പട്ടികയിലേക്ക്

മല്ലപ്പള്ളി: എഴുമറ്റൂർ കണ്ണച്ചതേവർ ക്ഷേത്രത്തിലെ അപൂർവ വഴിപാടിന്‍റെ വിശേഷങ്ങൾ ബയോ ഡൈവേഴ്‌സിറ്റി ബോർഡിന്‍റെ പൈതൃക പട്ടികയിലേക്ക് പരിഗണിക്കുന്നു. മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി എരുമപ്പാൽ പായസമാണ് ഇവിടത്തെ പ്രധാന പൂജാദ്രവ്യം. പരമ്പരാഗതമായി നിലനിൽക്കുന്നതും സംരക്ഷിക്കപ്പെടേണ്ടതുമായ ആചാരാനുഷ്ഠാനങ്ങൾ, പ്രകൃതി വിഭവങ്ങൾ, ഉൽപന്നങ്ങൾ എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. വിവരശേഖരം നടത്തി സമർപ്പിക്കുന്നതിന് ചേർന്ന അഗ്രോ ബയോ ഡൈവേഴ്സിറ്റി യോഗത്തിൽ പ്രോജക്ട് അസിസ്റ്റന്‍റായിരുന്ന കെ.ആർ. ജയശ്രീയാണ് ഇക്കാര്യം അവതരിപ്പിച്ചത്. ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളായ പ്രഭാകരൻ നായർ പെരുമ്പ്രാടത്ത്, പ്രദീപ് കോട്ടാറ്റ്, ക്ഷേത്രം മേൽശാന്തി രണൻസെൻ, ജീവനക്കാരനായ സനോജ് തോമ്പിൽ എന്നിവരിൽനിന്ന്‌ വിവരശേഖരണം നടത്തി. ക്ഷേത്രത്തിലേക്ക് ആവശ്യമായ എരുമപ്പാൽ നൽകുന്ന വിനോദ് പൈക്കരയുടെ ഡയറി ഫാമിലെത്തി വിവരം ശേഖരിച്ചു. റിസർച്ച് ഓഫിസർ ഡോ. ടി.എ. സുരേഷ്, സബ്ജക്ട് എക്സ്പെർട്ട് ഡോ. ടി.എ. ഷാജു, ഡോ. സി.കെ. പീതാംബരൻ, പ്രോഗ്രാം കോഓഡിനേറ്റർ അരുന്ധതി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.