അസഭ്യം പറഞ്ഞ യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി

മല്ലപ്പള്ളി: മല്ലപ്പള്ളി-തിരുവല്ല റോഡിൽ പഴയ സി.ഐ ഓഫിസിന് സമീപം രാത്രിയിൽ അക്രമസക്തനായ യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. മണിക്കൂറോളം റോഡിൽ അക്രമവും അസഭ്യവർഷവും നടത്തിയ ഇയാളെ പിന്തിരിക്കാൻ ശ്രമിച്ച നാട്ടുകാർക്കുനേരെ കൈയേറ്റം നടത്തി. പിന്നീട് കീഴ്​വായ്പൂര് സ്‌റ്റേഷനിൽനിന്ന് കൂടുതൽ പൊലീസ് എത്തി അക്രമാസക്തനായ യുവാവിനെ അനുനയിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥർക്ക്​ നേരെയും കൈയേറ്റശ്രമം ഉണ്ടായി. ഇതിനെതുടർന്നാണ്​ നാട്ടുകാരും പൊലീസും ചേർന്ന് യുവാവിനെ കീഴ്പ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.