കേന്ദ്രസർക്കാർ അവഗണനക്കെതിരെ സി.പി.ഐ പ്രചാരണ ജാഥ

അടൂർ: കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും സംസ്ഥാനത്തോടുള്ള അവഗണനക്കുമെതിരെ സി.പി.ഐ പ്രചാരണ ജാഥ നടത്തി. പറക്കോട് സ്വീകരണയോഗം സി.പി.ഐ ജില്ല അസി. സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രഫ. കെ.ആർ. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. പോളി ടെക്നിക് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശിൽപയെ ആദരിച്ചു. ജാഥ ക്യാപ്റ്റൻ സി.പി.ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, വൈസ് ക്യാപ്റ്റൻ ആർ. രാജേന്ദ്രൻ പിള്ള, ഡയറക്ടർ എ.പി. സന്തോഷ്, ജാഥാംഗങ്ങളായ അഡ്വ. ആർ. ജയൻ, ടി.ആർ. ബിജു, എസ്. അഖിൽ, രേഖ അനിൽ, ബിബിൻ എബ്രഹാം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. പറക്കോട്, അടൂർ, പതിനാലാംമൈൽ, കുരമ്പാല, കീരുകുഴി, തുമ്പമൺ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പന്തളത്ത് സമാപിച്ചു. സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു. PTL ADR CPl സി.പി.ഐ പ്രചാരണജാഥക്ക് നൽകിയ സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.