അടൂർ: ദേശീയപാത സുരക്ഷ വാരാചരണത്തിന്‍റെ ഭാഗമായി കെ.എൻ.എം കോൺട്രാക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് റോഡ് സുരക്ഷ അവബോധ ക്ലാസ് സംഘടിപ്പിച്ചു. അടൂർ ജോയന്റ് ആർ.ടി.ഒ എൻ.സി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ മേൽനോട്ടത്തിൽ മലമേക്കര-ആസാദ് ജങ്ഷൻ റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നിർമാണ കരാർ കെ.എൻ.എം കോൺട്രാക്ടേഴ്സ് - ഇ.കെ.കെ സംയുക്തമായാണ് ഏറ്റെടുത്തിട്ടുള്ളത്. പ്രോജക്ട് മാനേജർ പി.എം. സലിം, കോഓഡിനേറ്റർ മനോജ് കുമാർ, അബ്ദുൽ ഷുക്കൂർ, ശ്യാംകുമാർ തുടങ്ങിയവർ ക്ലാസെടുത്തു. PTL ADR RTA ദേശീയപാത സുരക്ഷ വാരാചരണത്തിന്‍റെ ഭാഗമായി റോഡ് സുരക്ഷ അവബോധ ക്ലാസ് അടൂർ ജോയന്റ് ആർ.ടി.ഒ എൻ.സി. അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.