സി.പി.ഐ മണ്ഡലം ജാഥക്ക്​ സമാപനം

റാന്നി: റാന്നി മണ്ഡലത്തില്‍ സി.പി.ഐ നേതൃത്വത്തില്‍ നടത്തുന്ന വാഹനജാഥക്ക്​ സമാപനമായി. കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു കാട്ടുന്ന അവഗണനക്കെതിരെ 17ന് കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് മുന്നിലെ ധര്‍ണയുടെ പ്രചാരണാർഥമാണ് ജാഥ നടത്തിയത്. എഴുമറ്റൂരിലെ വാളക്കുഴിയില്‍നിന്ന്​ ജില്ല അസി. സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്ത ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ചുങ്കപ്പാറയില്‍നിന്ന്​ ആരംഭിച്ചു. ഓയില്‍പാം ഇന്ത്യ ചെയര്‍മാന്‍ എം.വി. വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ. സതീഷ് ക്യാപ്റ്റനും ജില്ല കൗണ്‍സിൽഅംഗം ടി.ജെ. ബാബുരാജ്, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രകാശ് പി. സാം എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരും ജില്ല കൗണ്‍സിൽ അംഗം അനീഷ് ചുങ്കപ്പാറ ഡയറക്ടറുമായുള്ള ജാഥയാണ് പര്യടനം നടത്തിയത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സ്വീകരണ പരിപാടികള്‍ക്ക് ശേഷം ഇട്ടിയപ്പാറയില്‍ ജാഥ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എസ്.എസ്. സുരേഷ്, സുരേഷ് ജേക്കബ്, സന്തോഷ് കെ. ചാണ്ടി, എം.വി. പ്രസന്നകുമാര്‍, സജിമോന്‍ കടയനിക്കാട്, ഡി. ശ്രീകല, തെക്കേപ്പുറം വാസുദേവന്‍, കെ.എ. തന്‍സീര്‍, വിപിന്‍ പി. പൊന്നപ്പന്‍, ജോജോ കോവൂര്‍ എന്നിവര്‍ സംസാരിച്ചു. ptl rni _2 cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.