പത്തനംതിട്ട: ജില്ല ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പിൽ പൊലീസ് അന്വേഷണം വൈകുന്നു. തട്ടിപ്പ് നടത്തിയ ജീവനക്കാർക്ക് എതിരായ നടപടി സസ്പെന്‍ഷനിലൊതുക്കാൻ ഭരണകക്ഷി യൂനിയൻ നേതാക്കൾ ട്രഷറി ഡയറക്ടറേറ്റിൽ സമ്മർദം ചെലുത്തിയതായാണ് ആക്ഷേപം. എട്ട് ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ബോധ്യപ്പെട്ടിട്ടും തട്ടിപ്പിന് നേതൃത്വം നൽകിയ ജീവനക്കാരനെ പിടികൂടിയിട്ടില്ല. ഇതുസംബന്ധിച്ച് റാന്നി പെരുനാട് പൊലീസ് കേസെടുത്തിരുന്നു. മരിച്ച ഓമല്ലൂർ സ്വദേശിനിയായ പെൻഷനറുടെ പേരിൽ വ്യാജമായി ടഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചാണ് തട്ടിപ്പ് നടത്തിയത്. പെൻഷനറുടെ നാല് സ്ഥിരനിക്ഷേപങ്ങളില്‍ ഒന്ന് കാലാവധി പൂര്‍ത്തിയാകും മുമ്പ് ക്ലോസ് ചെയ്തു. ആ തുകയും പെൻഷനറുടെ പേരില്‍ നിലനിന്ന മറ്റ് മൂന്ന് സ്ഥിരനിക്ഷേപങ്ങളുടെ പലിശ തുകയും വ്യാജ അക്കൗണ്ടിലേക്ക് വരവ് ചെയ്തതായി കണ്ടെത്തിയിരുന്നു. പല തവണകളായി 8,13,000 രൂപ പിന്‍വലിച്ചതായി ഡെപ്യൂട്ടി ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇതേ തുടർന്നാണ് സസ്‌പെൻഷൻ നടപടി. കോന്നി സബ് ട്രഷറി ഓഫിസര്‍ രജി കെ.ജോണ്‍, ജില്ല ട്രഷറി ജൂനിയര്‍ സൂപ്രണ്ട് കെ.ജി. ദേവരാജന്‍, റാന്നി-പെരുനാട് സബ് ട്രഷറി ട്രഷറര്‍ സി.ടി. ഷഹീര്‍, ജില്ല ട്രഷറി ജൂനിയര്‍ അക്കൗണ്ടന്‍റ് ആരോമല്‍ അശോകന്‍ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. വ്യാജ അക്കൗണ്ട് നിര്‍മിച്ചതും പണം തട്ടിയെടുത്തതും പെരുനാട് സബ് ട്രഷറി ട്രഷറര്‍ സി.ടി. ഷഹീര്‍ ആണെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. ട്രഷറിയിലെ സഹപ്രവര്‍ത്തകരുടെ പാസ്വേഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും മറ്റു മൂന്നുപേരും ഇയാളുടെ തട്ടിപ്പില്‍ ബലിയാടുകളായെന്നും ആരോപണമുണ്ട്. തട്ടിപ്പിൽ പങ്കാളികളായവർ ഭരണകക്ഷി യൂനിയൻ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.