അടൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്‍റെ കേന്ദ്രങ്ങൾ ആകുമ്പോൾ പ്രഥമ പരിഗണന നൽകേണ്ടത് അംഗൻവാടികൾക്കാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്തിലെ മഹർഷിക്കാവ് 42 നമ്പർ അംഗൻവാടിയുടെ പുതുതായി നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണി പൂർത്തിയാക്കിയത്. കുഞ്ഞുങ്ങൾക്കായി ചുമരുകളിൽ ചിത്രങ്ങൾ വരച്ചു മോടിപകർന്നതോടെ പ്രദേശവാസികളുടെ ദീർഘകാല സ്വപ്നമാണ് യാഥാർഥ്യമായത്. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് ചാത്തന്നൂപ്പുഴ അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ അഡ്വ. ഡി. രാജീവ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ കവിത, ജില്ല പഞ്ചായത്ത് അംഗം സി. കൃഷ്ണകുമാർ, റോഷൻ ജേക്കബ്, ശ്രീജകുമാരി, അനിൽ പൂതക്കുഴി, എൽസി ബെന്നി, രാജേഷ് അമ്പാടിയിൽ, ശ്രീലേഖ ഹരികുമാർ, എ. സ്വപ്ന, കെ. പുഷ്പവല്ലി, ഷിബില, രാജേഷ് മണക്കാല, ആർ. സരസ്വതി, ഡി. ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. PTL ADR Anganvadi ഏറത്ത് മഹർഷിക്കാവ് 42നമ്പർ അംഗൻവാടിയുടെ പുതുതായി നിർമിച്ച കെട്ടിടം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.