പത്തനംതിട്ട: ജില്ല സ്റ്റേഡിയം നവീകരിക്കുന്നത് പ്രളയത്തെയും അതിജീവിക്കാൻ കഴിയുംവിധത്തിൽ. നിർമാണവുമായി ബന്ധപ്പെട്ട് കായിക, യുവജനകാര്യ ഡയറക്ടറേറ്റും ജില്ല സ്‌പോർട്സ് കൗൺസിലും സംയുക്ത പരിശോധന നടത്തി. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. റിപ്പോർട്ട് ലഭിച്ചാലുടൻ സ്റ്റേഡിയം നിർമാണ പ്രവർത്തനം തുടങ്ങും. സ്പോർട്സ് യൂത്ത് അഫയേഴ്‌സ് എൻജിനീയറിയിങ് വിഭാഗം ഉദ്യോഗസ്ഥരായ ചീഫ് കൺസെന്‍റ് സജികുമാർ, എക്സിക്യൂട്ടിവ് എൻജിനീയർ ബിജു നായർ, അസിസ്റ്റന്‍റ് എൻജിനീയർ ലക്ഷ്മി വി.എസ് നായർ എന്നിവർക്കൊപ്പം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കെ. അനിൽകുമാർ, ഓഫിസർ എസ്.കെ ജവഹർ, ജില്ല നിർമിതി കേന്ദ്രയുടെ പ്രോജക്‌ട് മാനേജർ സനൽ ഷാഹുൽ ഹമീദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. PTL41stadium ജില്ല സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിൽ പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.