കെ-റെയിൽ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണം -ജനകീയ സമിതി

പത്തനംതിട്ട: ഹൈകോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ, നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ അതിക്രമിച്ചു കയറിയ കെ-റെയിൽ ഉദ്യോഗസ്ഥർക്കും പൊലീസിനുമെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് സംസ്ഥാന കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ആവശ്യപ്പെട്ടു. അടച്ചിട്ട ഗേറ്റ് തല്ലിപ്പൊളിച്ചും മതിൽ ചാടിക്കടന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചും ജനങ്ങളെ ഭയപ്പെടുത്തിയാണ് കല്ലിട്ടത്​. രാത്രിയിൽ അതിക്രമിച്ച് കയറുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത് കല്ലിടുന്ന സംഭവവും ഉണ്ടായി. പ്രതിഷേധിച്ചവരെ കായികമായി നേരിടുകയും കസ്റ്റഡിയിൽവെക്കുകയും ചെയ്തു. ജനങ്ങൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും സമിതി ആവശ്യപ്പെട്ടു. --------- പെന്തക്കോസ്തൽ കൗൺസിൽ കേരള യാത്ര നാളെ ജില്ലയിൽ തിരുവല്ല: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന സമിതിയുടെ കേരള യാത്ര ശനിയാഴ്ച ജില്ലയിൽ പര്യടനം നടത്തും. ലഹരി ഉപയോഗം, സ്ത്രീകൾക്കെതിരെയുള്ള അക്രമം, ഗാർഹിക പീഡനം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെയുള്ള യാത്രയുടെ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവല്ല നഗരസഭ ഓപൺ സ്റ്റേജിനോട് ചേർന്ന വേദിയിൽ നഗരസഭ ചെയർപേഴ്സൻ ബിന്ദു ജയകുമാർ നിർവഹിക്കും. രാവിലെ 10.30ന്​ കോഴഞ്ചേരിയിലും 11.30ന്​ പന്തളത്തും 12.30ന്​ അടൂരും മൂന്നിനു പത്തനംതിട്ടയിലും ജാഥയെത്തും. വൈകീട്ട്​ അഞ്ചിന്​ റാന്നിയിൽ ജില്ലയിലെ സമാപന സമ്മേളനം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.സി.ഐ ജില്ല പ്രസിഡൻറ്​ പാസ്റ്റർ ബിനോയി മാത്യു അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.