ജില്ലയിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി പത്തനംതിട്ട: കെ-റെയിൽ പദ്ധതിക്ക് ജില്ലയിൽ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തുന്നതിന് വിജ്ഞാപനമിറങ്ങി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ന്യായമായ നഷ്ടപരിഹാരം, സുതാര്യത, പുനരധിവാസം ഇവ ഉറപ്പാക്കുന്നതിന് അവകാശ നിയമമനുസരിച്ചാണ് നടപടികൾ. കളമശ്ശേരി രാജഗിരി എൻജിനീയറിങ് കോളജ് യൂനിറ്റാണ് പഠനം നടത്തുക. വിജ്ഞാപനം ഇറങ്ങിയതോടെ അതിരടയാള കല്ലിടീൽ ജോലി ജില്ലയിലും ആരംഭിച്ചു. ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. പൊതു ആവശ്യത്തിനാണോ ഭൂമി ഏറ്റെടുക്കുന്നത്, പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ്, സർക്കാർ ഭൂമി എത്ര, സ്വകാര്യ ഭൂമി എത്ര, വീടുകൾ, കോളനികൾ, മറ്റു പൊതു ഇടങ്ങൾ എത്ര, ഏറ്റെടുക്കുന്ന ഭൂമി കൃത്യമായും നിർദിഷ്ട പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹികാഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവ് എത്ര എന്നിവയാണ് പഠന വിഷയങ്ങൾ. സാമൂഹികാഘാത പഠനത്തിന്‍റെ കരട് പ്രസിദ്ധീകരിച്ച ശേഷം പൊതു ചർച്ച നടത്തും. ചർച്ചയിൽ പദ്ധതി ബാധിതർക്ക് പറയാൻ അവസരമുണ്ടാകും. അതിനുശേഷമാണ് റിപ്പോർട്ട് അന്തിമമാക്കുക. റിപ്പോർട്ട് വിദഗ്ധ സമിതി വിലയിരുത്തിയ ശേഷം വിലയിരുത്തൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കും. ഇതെല്ലാം പരിഗണിച്ച ശേഷമേ സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കൂ. ------- പടം: PTL43map ജില്ലയിൽ സിൽവർ ലൈൻ കടന്നുപോകുന്ന സ്ഥലത്തിന്‍റെ റൂട്ട് മാപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.