മൗണ്ട് സിയോൺ കോളജിൽ സംഘർഷാവസ്ഥ

പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം. വിദ്യാർഥികൾ തമ്മിൽ പരസ്പരം അസഭ്യ വിളിയും ഉന്തും തള്ളും നടന്നു. ആറന്മുള പൊലീസ് സ്ഥലത്തെത്തി. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് ബഹളം ആരംഭിച്ചത്. അവസാന വർഷ ബാച്ചിലെ വിദ്യാർഥികൾക്ക് വ്യാഴാഴ്ച യാത്രയയപ്പ് നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന് എ.ബി.വി.പി എതിരായിരുന്നുവത്രേ. പരിപാടി നടത്തിയാൽ തടയുമെന്നും പറഞ്ഞിരുന്നു. ഇതേച്ചൊല്ലിയുള്ള വാക്തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഒരു എ.ബി.വി.പി പ്രവർത്തകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു വിദ്യാർഥിയുടെ ബാഗ് പരിശോധിച്ചപ്പോൾ മാരാകായുധം കണ്ടെടുത്തതായും പറയുന്നു. എന്നാൽ, പൊലീസ് ഇത് നിഷേധിച്ചു. --------- PTL 10 OLYMPIC ജില്ല ഒളിമ്പിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഒളിമ്പിക് ഗെയിമിന്‍റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.