സർഗാത്മക യുവത്വം: ശില്പശാല

അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല യുവജനവേദി ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനമായി ആചരിച്ചു.'സർഗാത്മക യുവത്വം' വിഷയത്തിൽ ശില്പശാല നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ്​ എസ്. മീരാസാഹിബ് അധ്യക്ഷത വഹിച്ചു. യൂത്ത് ക്ലബ് പ്രസിഡന്‍റ്​ ഹരികൃഷ്ണൻ, യുവത രക്ഷാധികാരി കുടശ്ശനാട് മുരളി, സുനിൽകുമാർ, അൽത്താഫ്, അജ്മൽ, അഖിൽ വർഗീസ്, ആമീന, ബിജു പനിച്ചിവിള, വി.എസ്. വിദ്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.