ജീർണാവസ്ഥയിലായ കലുങ്ക് നിലനിർത്തി റോഡ് നവീകരണം

മാരുമണ്ണിൽപടിയിലെ വിചി​ത്ര നീക്കത്തിനെതിരെ നാട്ടുകാർ മല്ലപ്പള്ളി: പുതുശ്ശേരി-പുറമറ്റം-കുമ്പനാട് റോഡിൽ മാരുമണ്ണിൽപടിയിൽ ജീർണാവസ്ഥയിലായ കലുങ്ക് പുനർനിർമിക്കാതെ റോഡ്​ നവീകരിക്കുന്നതിനെതിരെ നാട്ടുകാർ. പതിറ്റാണ്ടുകൾ പഴക്കമുള്ള കലുങ്കിന്‍റെ കോൺക്രീറ്റുകൾ ഇളകി കമ്പികൾ ദ്രവിച്ച നിലയിലാണ്. ബലക്ഷയം സംഭവിച്ച കലുങ്ക് പുനർമിക്കാൻ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് നവീകരണ ഭാഗമായി നിലവിലെ കലുങ്കിനോട് ചേർന്ന് ഓടയും നിർമിച്ചുകഴിഞ്ഞു. വടശ്ശേരിക്കടവ് മുതൽ പുതുശ്ശേരിവരെ രണ്ട് കിലോമീറ്റർ ഭാഗമാണ് നവീകരിക്കുന്നത്. അപകടകരമായ വളവുകൾ നിവർത്തുമെന്ന്​ പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നിട്ടില്ല. കോയിപ്രം പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന പ്രധാന റോഡാണിത്. തിരുവല്ല -കുമ്പഴ റോഡിൽനിന്ന്​ മല്ലപ്പള്ളി ഭാഗത്തേക്കുള്ള ബൈപാസായും പ്രയോജപ്പെടും. തിരുവല്ല, ചങ്ങനാശ്ശേരി തുടങ്ങിയ ടൗണുകളിലെ ഗതാഗതക്കുരുക്കിൽപെടാതെ ആറന്മുള, കുമ്പനാട് എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് കോട്ടയം ഭാഗത്തേക്കുള്ള എളുപ്പവഴി കൂടിയാണിത്. -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.