ഘോഷയാത്രയെ എതിരേൽക്കാൻ മലയോരമൊരുങ്ങി

വടശേരിക്കര: മകരസംക്രമ നാളിൽ ശബരിമലയിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്രക്ക് വൻ വരവേൽപൊരുക്കിയിരിക്കുകയാണ് മലയോര മേഖല. ബുധനാഴ്ച പന്തളത്തുനിന്ന്​ പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച രാവിലെ വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇടകുളം പള്ളിക്കാമുറുപ്പ് പേങ്ങാട്ടുകടവ് വഴി പുലർച്ച വടശേരിക്കരയിൽ പ്രവേശിക്കും. ഇവിടെ പഞ്ചായത്തും ഭക്തജനങ്ങളും ചേർന്ന് സ്വീകരിക്കുന്ന ഘോഷയാത്ര വടശേരിക്കര പ്രയാർ ചെറുകാവ് ക്ഷേത്രങ്ങൾ വഴി പെരുനാട് പഞ്ചായത്തിൽ കടക്കും. തുടർന്ന് മാടമൺ പെരുനാട് വഴി കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലെത്തി വിശ്രമം. തുടർന്ന് മഠത്തുമൂഴി, കൊച്ചുപാലം, വയറൻമരുതി, പുതുക്കട വഴി ളാഹ സത്രത്തിലെത്തി രാത്രി വിശ്രമം. അവിടെനിന്ന്​ വെള്ളിയാഴ്ച പുലർച്ച പരമ്പരാഗത കാനനപാത വഴി തിരുവാഭരണ പേടകം സന്നിധാനത്തേക്ക് കൊണ്ടുപോകും. വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, മഠത്തുമൂഴി രാജേശ്വരി മണ്ഡപം, ശബരി ശരണാശ്രമം, ളാഹ സത്രം എന്നിവിടങ്ങളിൽ പേടകം തുറന്ന് തിരുവാഭരണം ദർശിക്കാനുള്ള സൗകര്യം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.