പന്തളം: തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച തോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രം, പേരൂര്‍ചാല്‍, റാന്നി ആല്‍ത്തറ മുക്ക്, വടശ്ശേരിക്കര മണ്ഡപം, പ്രയാര്‍ ക്ഷേത്രം, മാടമണ്‍ ക്ഷേത്രം, പൂവത്തുംമൂട്, പെരുനാട്, ളാഹ തേവര്‍ ക്ഷേത്രം വഴി ളാഹ ക്ഷേത്രത്തിലെത്തി വിശ്രമിക്കും. മകരവിളക്ക് ദിവസമായ വെള്ളിയാഴ്ച പ്ലാപ്പള്ളി, നാറാണംതോട്, നിലക്കല്‍ ക്ഷേത്രം, വലിയാനവട്ടം, പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട്, ശബരിപീഠം എന്നിവിടങ്ങളിലൂടെ ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ചേര്‍ന്ന് സ്വീകരണം നൽകും. പിന്നീട് പതിനെട്ടാംപടിക്ക് താഴെയെത്തിക്കുന്ന പേടകങ്ങളില്‍ പ്രധാനപെട്ടി സന്നിധാനത്തേക്കും മറ്റു രണ്ടുപെട്ടികള്‍ മാളികപ്പുറത്തേക്കും കൊണ്ടുപോകും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പെട്ടി ഏറ്റുവാങ്ങി നടയടച്ച് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക. എ.ആര്‍ ക്യാമ്പ് പൊലീസ് അസി. കമാന്‍ഡന്‍റ് പി.പി. സന്തോഷ് കുമാർ, ദേവസ്വം കമീഷണർ എസ്. അജിത്, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എം.കെ. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തില്‍ 40 അംഗ സായുധ പൊലീസ് സംഘം ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുന്നുണ്ട്. ബോംബ് സ്ക്വാഡും സുരക്ഷയൊരുക്കി ഘോഷയാത്രയെ അനുഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.